Friday, May 10, 2024
keralaNews

വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു കോടി 5 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.  അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായോന്ന് പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.