Saturday, May 4, 2024
keralaNews

വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി.

കൊച്ചി :പള്ളുരുത്തിയില്‍ വീട്ടമ്മയെ കുത്തിക്കൊന്നു. പള്ളുരുത്തി കടേഭാഗം സ്വദേശിനി വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. വേണാട്ട്പറമ്പ് സരസ്വതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ പള്ളുരുത്തി വ്യാസപുരം കാട്ടിശ്ശേരി ജയന്‍ കൃത്യത്തിന് ശേഷം പൊലിസില്‍ കീഴടങ്ങി. മുന്‍ വൈരാഗ്യമാണ് കൊലപാതകതില്‍ കലാശിച്ചത്.വെട്ടേറ്റ സരസ്വതിയുടെ ഭര്‍ത്താവ് ധര്‍മ്മനും ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു ദമ്പതിമാരെ വീട്ടില്‍ക്കയറി ജയന്‍ ആക്രമിച്ചത്. കുത്തേറ്റ സരസ്വതി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ധര്‍മ്മനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ മകനായ മധുവിനോടുള്ള പ്രതികാരം മൂലമാണ് ജയന്‍ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം.2014 ല്‍ ജയന്റെ ഭാര്യയെ മധു കൊലപ്പെടുത്തിയിരുന്നു . ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണം എന്ന് പോലീസ് വ്യക്തമാക്കുന്നു.