Saturday, May 18, 2024
keralaNews

കുണ്ടും കുഴിയുമായി എരുമേലി കെ എസ് ആർ റ്റി സി ഡിപ്പോ

എരുമേലി:ശബരിമല തീർത്ഥാടനമാരംഭിച്ചിട്ടും എരുമേലി കെ എസ് ആർ റ്റി സി  ഡിപ്പോയിലെ  കുണ്ടും കുഴിയും അടക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ പെയ്ത മഴയിലാണ് കുഴിയിൽ വെള്ളം നിറഞ്ഞ് യാത്ര ദുരിതമായത്. ഡിപ്പോ മുഴുവനും നിരവധി കുഴികളാണ്  രൂപപ്പെട്ടിരിക്കുന്നത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിരവധി തീർത്ഥാടകരെത്തുന്ന എരുമേലി ഡിപ്പോയാണ്  ദുരിതമായിത്തീർന്നിരിക്കുന്നത്. നിരവധി ബസുകൾ ഇറക്കി സർവീസ് നടത്തുന്നവർ ഡിപ്പോയിൽ സൗകര്യം ഒരുക്കാൻ തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.