Wednesday, April 24, 2024
keralaNews

രാജീവ് ഗാന്ധിയുടെ ഓര്‍മ്മയക്കായി രാജീവ് സ്തൂഭം നാടിന് സമര്‍പ്പിച്ചു.

തലയോലപ്പറമ്പ് :മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തലയോലപ്പറമ്പ് ഗവ.ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗൗണ്ടില്‍ മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹെലിക് പോറ്ററില്‍ വന്നിറങ്ങിയതിന്റെ ഓര്‍മ്മയ്ക്കായി തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം നിര്‍മ്മിച്ച രാജീവ് സ്തൂഭം നാടിന് സമര്‍പ്പിച്ചു.1987 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി പി.കെ. ഗോപിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വൈക്കത്ത് പ്രസംഗിക്കുന്നതിനായിട്ടാണ് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി മാര്‍ച്ച് 17 ന് തലയോലപ്പറമ്പില്‍ വന്നിറങ്ങി കാര്‍ മാര്‍ഗ്ഗം വൈക്കം ബോയിസ് ഹൈസ്‌ക്കൂള്‍ ഗൗണ്ടില്‍ നടന്ന പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു തിരികെ കാര്‍മാര്‍ഗ്ഗം തലയോലപ്പറമ്പില്‍ വന്നു ഹെലികോപറ്ററില്‍ കൊച്ചിയിലയെക്ക് പോയി.ആയതിന്റെ ഓര്‍മ്മ നിലനിറുത്തുന്നതിനായിട്ടാണ് കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ രാജീവ് സ്തൂ ഭം നിര്‍മ്മിച്ചത്.വാര്‍ഡ് പ്രസിഡന്റ് കെ.ഇ. ജമാലിന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് അംഗം ജോസ്. വി.ജേക്കബും കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറി എന്‍.വിജയമോഹനനും ഭദ്രദീപം തെളിയിച്ചു.കെ.പി.സി.സി. അംഗം മോഹന്‍.ഡി.ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച പത്താം വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുരസ്‌കാരവും ബഷീര്‍ കൃതികളുടെ വിതരണ ഉത്ഘാടനം കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി വി.സന്തോഷ് ശര്‍മ്മ നിര്‍വ്വഹിച്ചു. കോണ്‍ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ.ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി കരുണാകരന്‍.പി.വി.സുരേന്ദ്രന്‍, അഡ്വ. ശ്രീകാന്ത് സോമന്‍, ഇ.കെ.രാധാകൃഷ്ണന്‍. കെ.ഡി.ദേവരാജന്‍, എം.കെ. ജയപ്രകാശ്, അനിത സുഭാഷ് , പി.കെ.അനില്‍കുമാര്‍, കെ.എ. ജോസഫ്, അഡ്വ. എന്‍. ഹരിമോഹന്‍, എം.കെ.വാസുദേവന്‍, എം.സി. നടരാജന്‍.കെ.ഒ. മാധവന്‍ എന്നിവര്‍ പങ്കെടുത്തു.രാജീവ് സ്തുഭത്തിനു സമീപം ബഷീര്‍ കഥകളിലെ മാങ്കോസ്റ്റിന്‍ തൈ കോണ്‍ഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി പി.വി.സുരേന്ദ്രന്‍ നട്ടു.സംഘാടക സമിതി കണ്‍ വീനാര്‍ പി.ജി. ഷാജീ മോന്‍ സ്വാഗതവും സെക്രട്ടറി പി.എസ്. ഷിജോ നന്ദിയും പറഞ്ഞ്.