Wednesday, May 1, 2024
keralaNewsObituary

വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന വാഹനമിടിച്ചു ഒന്നര വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം : വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. വേങ്ങോട്സ്വദേശി അബ്ദുള്‍ റഹിം ഫസ്ന ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുള്ള റയ്യാന്‍ ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. വീട്ടുകാര്‍ നോക്കിയപ്പോള്‍ വീടിന് മുന്നിലെ റോഡില്‍ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.