Sunday, May 5, 2024
keralaNewsObituary

ആംബുലന്‍സ് അപകടം: നാലുവയസുകാരിയും മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം : വെഞ്ഞാറമൂട്ടില്‍ ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരിയും മരണത്തിന് കീഴടങ്ങി. പോത്തന്‍കോട് സ്വദേശി അലംകൃതയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അച്ഛന്‍ ഷിബു അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു. തലക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അലംകൃതയും ഇന്ന് മരണത്തിന് കീഴടങ്ങി.  കഴിഞ്ഞ ശനിയാഴ്ച രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്തെ വെച്ചാണ് നാടിനെ കണ്ണീരിലാഴ്ത്തിയ അപകടമുണ്ടായത്. രോഗിയെ ഇടുക്കിയില്‍ എത്തിച്ച ശേഷം മടങ്ങിവരുകയായിരുന്ന ആംബുലന്‍സാണ് അമിതവേഗത്തില്‍ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്. രാവിലെ കുഞ്ഞിന്റെ രക്തം പരിശോധിക്കാന്‍ ലാബ് തുറക്കുന്നതും കാത്ത് ബൈക്കില്‍ ഇരിക്കുകയായിരുന്നു ഷിബുവും മകള്‍ അലംകൃതയും. അപകടമുണ്ടായ സമയം ആംബുലന്‍സ് ഓടിച്ചിരുന്നത് മെയില്‍ നഴ്‌സായ ചെറുവക്കല്‍ സ്വദേശിയായ അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

                                                                                     

   വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന വാഹനമിടിച്ചു ഒന്നര                                                                വയസ്സുകാരന്‍ മരിച്ചു

തിരുവനന്തപുരം : വീടിന് മുന്നില്‍ കളിച്ചു കൊണ്ടിരുന്ന ഒന്നര വയസ്സുകാരന്‍ വാഹനമിടിച്ചു മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് ആണ് സംഭവം. വേങ്ങോട്സ്വദേശി അബ്ദുള്‍ റഹിം ഫസ്ന ദമ്പതികളുടെ മകന്‍ ഒന്നര വയസ്സുള്ള റയ്യാന്‍ ആണ് മരിച്ചത്. വൈകുന്നേരം ആറുമണിയോടെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം. വീട്ടുകാര്‍ നോക്കിയപ്പോള്‍ വീടിന് മുന്നിലെ റോഡില്‍ വാഹനമിടിച്ച് പരിക്കേറ്റ കുട്ടിയെയാണ് കണ്ടത്. ഉടന്‍ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു……….                                            കൊച്ചി : കൊച്ചി കാലടിയില്‍ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചു. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന കുറുക്ക് തൊണ്ടയില്‍ കുരുങ്ങി കൈപ്പട്ടൂര്‍ തേമാലികര മരോട്ടികൂടി ഷിന്റോ ജോസിന്റെയും റോണിയുടേയും ഇരട്ട കുട്ടികള്‍ ഒരാളായ ഹെലനാണ് മരിച്ചത്. ഒരുവയസായിരുന്നു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിദേശത്തുള്ള പിതാവ് ഷാന്റോ എത്തിയ ശേഷമാകും ശവസംസ്‌കാരം നടക്കുക. അമ്മ റോണി സഹോദരങ്ങള്‍- സാല്‍വിന്‍, ഹെനിന്‍