Tuesday, May 21, 2024
keralaNewsObituary

പാമ്പാടിയില്‍ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

കോട്ടയം: പാമ്പാടി വെള്ളൂരിലെ ക്ഷേത്രക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു. വെളളൂര്‍ സ്വദേശി ദീപു (28) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വൈകീട്ട് ആറരയോടെയായിരുന്നു അപകടം. മൃതദേഹം കോട്ടയം ജില്ലാ ആശുപതിയിലേക്ക് മാറ്റി.