Thursday, May 2, 2024
keralaNewsObituary

വീടിന് തീയിട്ടു: കങ്ങഴയില്‍ ഗൃഹനാഥന്‍ മുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ചു

കോട്ടയം: വീടിന് തീയിട്ട ശേഷം ഗൃഹനാഥന്‍ മുറ്റത്തെ പ്ലാവില്‍ തൂങ്ങിമരിച്ചു. പത്തനാട് കങ്ങഴ നൂലുവേലി വാലുമണ്ണേല്‍പ്പടി എംവി ഹരിദാസ് (60) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കാണ് സംഭവമുണ്ടായത്.ഉഗ്ര സ്‌ഫോടനശബ്ദത്തോടെയാണ് വീട് കത്തിനശിച്ചത്. ശബ്ദം കേട്ടെത്തിയ അയല്‍ക്കാരാണ് ഹരിദാസിന്റെ വീടിന്റെ മേല്‍ക്കൂര കത്തുന്നത് കണ്ടത്. ഉടന്‍ കറുകച്ചാല്‍ പൊലീസില്‍ വിവരമറിയിച്ചു. പിന്നാലെ, പാമ്പാടിയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണച്ചു. ഇതിനിടെയാണ് ഹരിദാസ് ആത്മഹത്യ ചെയ്തത്. വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നു പൊലീസ് പറഞ്ഞു. പാചകവാതക സിലിണ്ടര്‍ വീട്ടില്‍ നിന്നു മാറ്റിവച്ച ശേഷമാണ് ഇയാള്‍ തീയിട്ടത്. തീ മറ്റിടങ്ങളിലേക്കു പടരാതിരിക്കാന്‍ ചുറ്റും വെള്ളം നനച്ചിരുന്നു. വീട്ടുപകരണങ്ങളും വാതിലും ജനലും കത്തിനശിച്ചു. ഈ സമയം വീട്ടില്‍ മറ്റാരുമില്ലായിരുന്നു.ഭാര്യയ്‌ക്കൊപ്പമാണ് ഹരിദാസ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഭാര്യയെ വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയിരുന്നു.