Friday, May 17, 2024
keralaNews

തിരുവനന്തപുരത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍.

തിരുവനന്തപുരത്ത് യുവതി തീ കൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചനയെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസ്സായിരുന്നു അര്‍ച്ചനയ്ക്ക്. വിവരം അറിഞ്ഞ് പോലീസ് എത്തിയതോടെ ഭര്‍ത്താവ് സുരേഷ് ഇറങ്ങിയോടുകയായിരുന്നു. സുരേഷിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി.സുരേഷ് അര്‍ച്ചനയുടെ പിതാവിനോട് ഓഹരിയും പണവും ആവശ്യപ്പെട്ടതായി കുടുംബം ആരോപിച്ചു. പണം ഇല്ലാത്തതിനാല്‍ നല്‍കിയില്ല.

ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ ആരോപിച്ചു. കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിനായി സുരേഷിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലത്ത് ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി തൂങ്ങിമരിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് അടുത്ത മരണവും.