Sunday, May 12, 2024
keralaNewsObituary

പാലായില്‍ ചീട്ടുകളിക്കിടെ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊന്നു

കോട്ടയം: പാലായില്‍ ചീട്ടുകളിക്കിടെ ഉണ്ടായ വാക്ക് തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിന്‍ ജോസ് ( 26 ) ആണ് കൊല്ലപ്പെട്ടത്.

കോട്ടയം പാലാ മങ്കര ഭാഗത്ത് ബന്ധുവിന്റെ കുട്ടിയുടെ ആദ്യകുര്‍ബാന ചടങ്ങിന് എത്തിയ ലിബിനും സുഹൃത്തുക്കളും പാലാ സ്വദേശിയുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു.

തുടര്‍ന്ന് കത്രിക കൊണ്ട് ലിബിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒരു സ്ത്രീ അടക്കം മൂന്നുപേര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി മദ്യപാനവും ചീട്ടുകളിയും നടക്കുന്നതിനിടെയായിരുന്നു വാക്കുതര്‍ക്കവും സംഘട്ടനവും ഉണ്ടായത്.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.