Tuesday, May 7, 2024
keralaNewspolitics

സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണര്‍ക്കല്ല: എജി

കണ്ണൂര്‍ വിസി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയത്. ഗവര്‍ണര്‍ തന്നോട് നിയമോപദേശം ചോദിച്ചിട്ടുമില്ല താന്‍ കൊടുത്തിട്ടുമില്ലെന്നും എജി. കെ. ഗോപാലകൃഷ്ണ കുറുപ്പ് പറഞ്ഞു. ഗവര്‍ണര്‍ക്ക് താന്‍ നിയമോപദേശം നല്‍കേണ്ട കാര്യമില്ലെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ല. മുഖ്യമന്ത്രിയുമായി നടത്തിയത് സാധാരണ കൂടിക്കാഴ്ചയാണെന്നു അഡ്വക്കറ്റ് ജനറല്‍ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു മണിക്കൂറിലേറെ നേരം കൂടിക്കാഴ്ച നടത്തി മടങ്ങുമ്പോള്‍ ആയിരുന്നു എ ജി യുടെ പ്രതികരണം.