Friday, May 3, 2024
EntertainmentkeralaNews

വിജയ് ബാബുവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജിവെയ്ക്കും: ശ്വേതാ മേനോനും ബാബുരാജും

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ നിന്നും
നടപടിയെടുത്തില്ലെങ്കില്‍ ശ്വേതാ മേനോനും – ബാബുരാജും രാജിവെയ്ക്കുമെന്ന് ഇരുവരും അറിയിച്ചു.

വിജയ് ബാബുവിനെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് ബാബുരാജ് വ്യക്തമാക്കി.

വിജയ് ബാബുവിന് 15 ദിവസത്തെ സമയം അനുവദിക്കണം. കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ പുറത്താക്കരുതെന്നാണ് ആവശ്യം ഉയര്‍ന്നത്.

ഈ ആവശ്യത്തിനെതിരെയാണ് ബാബു രാജും ശ്വേതാ മേനോനും എത്തിയത്. വിജയ് ബാബുവിനെ തത്കാലം പുറത്താക്കേണ്ടതില്ലെന്ന നിലപാട് ചില അംഗങ്ങള്‍ സ്വീകരിച്ചിരുന്നു. ഇന്നലെ ശ്വേതാ മേനോന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു.

ഇന്ന് നടക്കുന്ന അടിയന്തിര എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമായിരുന്നു വിജയ് ബാബു വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക. ഇന്ന് നടക്കുന്ന യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുക്കില്ല.

പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഗോവയില്‍ നടക്കുന്നതിനാല്‍ താരം സ്ഥലത്തില്ലാത്തതിനാലാണ് യോഗത്തില്‍ പങ്കെടുക്കാത്തത്. വിജയ് ബാബുവിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്റേണല്‍ കമ്മിറ്റി (ഐസി ) രേഖാമൂലം എഴുതി കൊടുത്തിരുന്നു.

വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയതിലൂടെ സുപ്രീം കോടതിയെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് സ്വീകരിച്ചത്. അത് അംഗീകരിക്കാനാവില്ലെന്നും വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഐസി ശുപാര്‍ശ ചെയ്തു.