Saturday, April 20, 2024
indiaNewsUncategorized

ഒമാനൊഴികെ ഗള്‍ഫില്‍ ചെറിയ പെരുന്നാള്‍ നാളെ

ദുബൈ: ഒമാനൊഴികെ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ ചെറിയ പെരുന്നാള്‍.

ഇന്നലെ ഗള്‍ഫില്‍ എവിടെയും ശവ്വാല്‍ മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, യു.എ.ഇ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ പെരുന്നാള്‍ തിങ്കളാഴ്ചയായി പ്രഖ്യാപിച്ചത്.

ഇന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കിയാണ് ഇത്തവണ പെരുന്നാള്‍ വന്നുചേരുന്നത്. അതേസമയം ഒമാനില്‍ റമദാന്‍ 29 ഞായറാഴ്ചയായതിനാല്‍ പെരുന്നാള്‍ സംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഇന്ന് മാസപ്പിറവി കണ്ടാല്‍ തിങ്കളാഴ്ചയും ഇല്ലെങ്കില്‍ ചൊവ്വാഴ്ചയുമാകും ഒമാനില്‍ പെരുന്നാള്‍.

കൊറോണ നിയന്ത്രണങ്ങളും നീക്കിയ സാഹചര്യത്തില്‍ ഗള്‍ഫില്‍ ഇത്തവണ ഈദ് ഗാഹുകളും പള്ളികളും സജീവമാകും.