Thursday, April 25, 2024
keralaNewsObituary

സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു

കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ആറാംപീടികയില്‍ സ്‌കൂട്ടര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് രണ്ടു പേര്‍ മരിച്ചു. കാട്ടാമ്പള്ളി ഇടയില്‍പീടിക സ്വദേശികളായ അജീര്‍ (26), ബന്ധു റാഫിയ (5) എന്നിവരാണ് മരിച്ചത്. കണ്ണാടിപ്പറമ്പിലെ ബന്ധുവീട്ടില്‍ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ചുപോകുന്നതിനിടെ ഇന്നലെ രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഫാത്തിമ (8) എന്ന കുട്ടി പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ച അജീറിന്റെയും റാഫിയയുടെയും ബന്ധുവാണ് ഫാത്തിമ.