Friday, May 3, 2024
keralaNews

വയ്യാറ്റുപുഴയില്‍ ദമ്പതികള്‍ വിഷം കഴിച്ചു : ഭര്‍ത്താവ് മരിച്ചു.

പത്തനംതിട്ട ചിറ്റാര്‍ വയ്യാറ്റുപുഴയില്‍ ഭാര്യയും ഭര്‍ത്താവും വിഷം കഴിച്ചു. ഭര്‍ത്താവ് കുഴിയേത്ത് രാജന്‍പിള്ള (66) മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഭാര്യ വിജയകുമാരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വയ്യാറ്റുപുഴ ജംക്ഷനില്‍ വാടകയ്ക്കു താമസിച്ചാണ് ഇരുവരും ലോട്ടറി കച്ചവടം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ഇരുവരും മീന്‍കുഴിയിലുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. ബുധനാഴ്ച വെളുപ്പിനെ വീട്ടില്‍ വച്ചാണ് ഇരുവരും വിഷം കഴിക്കുന്നത്. രാജപ്പന്‍പിള്ള ഉടന്‍ തന്നെ അബോധാവസ്ഥയിലായി. രാജപ്പന്‍പിള്ള അവശതയില്‍ കിടക്കുന്ന വിവരം വിജയകുമാരിയാണ് ബന്ധുക്കളെ വിളിച്ച് അറിയിക്കുന്നത്. ഉടന്‍ തന്നെ ഇരുവരേയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രാജപ്പന്‍പിള്ളയുടെ ജീവന്‍ രക്ഷിക്കാനായില്ല. രാജപ്പന്‍പിള്ളയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. കാന്‍സര്‍ രോഗിയായിരുന്നു രാജപ്പന്‍പിള്ള.പാറ്റയെ കൊല്ലുന്നതിനു ഉപയോഗിക്കുന്ന മരുന്നാണ് ഇരുവരും കഴിച്ചതെന്ന് ചിറ്റാര്‍ എസ്.ഐ.സണ്ണി ജോര്‍ജ് പറഞ്ഞു. സാമ്പത്തികമായും ഏറെ പ്രയാസത്തിലായിരുന്നു.