Tuesday, May 7, 2024
keralaNews

നിയമസഭയില്‍ വാക്‌പോര്

നിയമസഭയില്‍ തര്‍ക്കം.പരിസ്ഥിതിലോല മേഖല പ്രശ്‌നത്തില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് സര്‍ക്കാരുകളുടെ നിലപാടിനെച്ചൊല്ലി നിയമസഭയില്‍ തര്‍ക്കം. മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ എന്ന് 2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ രേഖപ്പെടുത്തിയെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു. 2019 ഒക്ടോബറില്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നാണ്. എന്നാല്‍ ജനവാസമേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ണമായി ഒഴിവാക്കിയെന്ന് പ്രതിപക്ഷ അംഗങ്ങള്‍ വാദിച്ചു. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ മേഖല 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് 2002ലെ ബിജെപി സര്‍ക്കാരാണ് ഈ തീരുമാനമെടുത്തതെന്നായിരുന്നു സതീശന്റെ മറുപടി.സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്നുള്ള ആശങ്ക പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.