Friday, May 10, 2024
educationindiakerala

പ്രധാനമന്ത്രിയുടെ പ്രശംസ നേടിയ മുംതാസ്സ് എസ് ന് മാതൃകലാലയം വരവേല്‍പ്പ് നല്‍കും .

അരുവിത്തറ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ പേജില്‍ ഇടം നേടുകയും പ്രശംസക്ക് പാത്രമാവുകയും ചെയ്ത അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഇംഗ്ലീഷ് ബിരുദ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മുതാംസ്സ് എസ് ന് മാതൃകലാലയം രാജോചിത വരവേല്‍പ്പ് നല്‍കും. ശനിയാഴച്ച രാവിലെ 10.30 ന് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കോളേജ് മാനേജര്‍ റവ. ഡോ. അഗസ്റ്റ്യന്‍ പാലക്കാപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. സമ്മേളനത്തില്‍ പത്തനംതിട്ട എം.പി. ആന്റോ അന്റണി പൂഞ്ഞാര്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജ് എന്നിവര്‍ മുഖ്യാഥിതികളായിരിക്കും. ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹറാ അബ്ദുള്‍ ഖാദര്‍, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.റെജി വര്‍ഗ്ഗീസ്സ് മേക്കാടന്‍, കോളേജ് ബര്‍സാറും കോഴ്‌സ് കോര്‍ഡിനേറ്ററുമായ ഫാ. ജോര്‍ജ് പുല്ലുകാലായില്‍ എന്നിവരും ചടങ്ങില്‍ സംസാരിക്കും. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ലോക യൂത്ത് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രശംസക്ക് അരുവിത്തറ സെന്റ് ജോര്‍ജസ്സ് കോളേജ് വിദ്യാര്‍ത്ഥിനിയായ മുംതാസ്സിനെ അര്‍ഹയാക്കിയത്. കലാലയത്തിലെ പ്രസംഗ വേദികളിലെ സ്ഥിരം സാന്നിദ്ധ്യമായ മുംതാസ്സിന് മികച്ച പ്രോത്സാഹനം നല്‍കി വളര്‍ത്തിയെടുക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിനേയും കോളേജ് മാനേജ്‌മെന്റ് അഭിനന്ദിച്ചു. മുംതാസ്സ് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്റെ പുനര്‍ അവതരണം ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിക്കും.