Wednesday, May 8, 2024
HealthindiaNews

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.

രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറില്‍ 18,819 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. നാലു മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസാണിത്. 39 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 5,25,116 ആയി ഉയര്‍ന്നു.

4.16 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 1,04,555 പേര്‍ രോഗം ബാധിച്ച് ചികിത്സയിലാണ്. 13,827 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 42,822,493 ആയി.