Sunday, May 5, 2024
keralaNews

ലോഡ്ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി യുവതി ഉള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍.

കോഴിക്കോട് മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് ലഹരി വസ്തുക്കളുമായി എട്ടുപേര്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതനുസരിച്ച് പൊലീസ് നടത്തിയ റെയ്ഡിലാണ് മാരകമായ സിന്തറ്റിക് ലഹരിവസ്തുക്കള്‍ പിടികൂടിയത്.മൂന്നുദിവസമായി ഇവിടെ മുറിയെടുത്ത് താമസിക്കുകയായിരുന്നു യുവതി ഉള്‍പ്പെട്ട എട്ടംഗസംഘം. പിടിയിലായ എല്ലാവരും കോഴിക്കോട് സ്വദേശികളാണ്.