Thursday, May 16, 2024
keralaNews

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകുമെന്ന് ധനമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും ഉണ്ടാകുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. എന്നാല്‍ ശമ്പള അഡ്വാന്‍സ് ഉണ്ടാകില്ല. കഴിവുള്ളവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചു. നിശ്ചിത ശമ്പളത്തിനു മുകളിലുള്ളവര്‍ക്ക് ഉത്സവബത്തയും അതിനു താഴെയുള്ളവര്‍ക്ക് ബോണസുമാണ് നല്‍കിയത്.ഉപധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 27360 രൂപയില്‍ താഴെ ശമ്പളമുള്ളവര്‍ക്ക് 4000 രൂപ ബോണസും അതിനു മുകളിലുള്ളവര്‍ക്ക് 2750 രൂപ ഉത്സവബത്തയുമാണ് കഴിഞ്ഞ തവണ നല്‍കിയത്. ഓണം അഡ്വാന്‍സായി 15000 രൂപയും കഴിഞ്ഞ തവണ നല്‍കിയിരുന്നു.