Friday, May 3, 2024
keralaNewspolitics

അവിശ്വാസ പ്രമേയത്തെ അട്ടിമറിച്ചു ; പഞ്ചായത്ത് കമ്മറ്റിയിൽ കോൺഗ്രസിന്റെ ” തണുപ്പൻ “പ്രതിഷേധം . 

എരുമേലി: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ  ഭൂരിപക്ഷം ലഭിച്ചിട്ടും ഭരിക്കാൻ അവസരം ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് കൊണ്ടുവന്ന  അവിശ്വാസപ്രമേയത്തെ അട്ടിമറിച്ചെന്ന് ആരോപിച്ച് കോൺഗ്രസ്  പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് കമ്മറ്റിയിൽ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മറ്റിയിൽ  2021 സാമ്പത്തികവർഷത്തെ വികസന പ്രോജക്ട് പദ്ധതികൾ  ഉള്ളതിനാൽ കമ്മറ്റി ബഹിഷ്കരിക്കാതെ കറുത്ത  ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും  പ്രതിഷേധിച്ച  പഞ്ചായത്ത് അംഗങ്ങൾ  പറഞ്ഞു.എന്നാൽ ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസിലെ ഒരു അംഗത്വത്തെ മാറ്റി  നിർത്തി സിപിഎം   അവിശ്വാസ പ്രമേയത്തെ അട്ടിമറിച്ച്
 അവിഹിത മാർഗത്തിലൂടെ അധികാരം പിടിച്ചടക്കുകയായിരുന്നുവെന്നും  പ്രതിഷേധത്തിന് നേതൃത്വം നൽകിയ നാസർ പനച്ചി പറഞ്ഞു.എന്നാൽ കോൺഗ്രസിനേറ്റ കനത്ത നാണക്കേട് ഒഴിവാക്കാൻ കൊണ്ടുവന്ന അവിശ്വാസം പോലും  പാസ്സാക്കാൻ കഴിയാതെ വീണ്ടും നാണംകെട്ട്  കോൺഗ്രസ്
ഇന്ന്  നടത്തിയ പ്രതിഷേധവും  “തണുത്ത” മട്ടിലായിരുന്നു.ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വനിത അംഗത്തിന് സാങ്കേതിക തെറ്റ് പറ്റിയതാണെങ്കിൽ
രണ്ടാമത്  കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്  ചുക്കാൻ പിടിച്ച ” അംഗം ” തന്നെ വരാതിരുന്നതാണ് കോൺഗ്രസിനെ ഞെട്ടിച്ചു കളഞ്ഞത്. എന്നാൽ ഇന്ന് നടന്ന തണുത്ത പ്രതിഷേധം ഇതിനേക്കാൾ നാണേക്കേടായി.അവിശ്വാസ പ്രമേയം നടക്കാതെ പോയതിന് ശേഷം ഇന്ന്  നടന്ന പഞ്ചായത്ത് കമ്മറ്റിയിൽ അവിശ്വാസപ്രമേയത്തിന്  വരാതിരുന്ന കോൺഗ്രസ് അംഗം പങ്കെടുത്തുമില്ല.