Sunday, April 28, 2024
Newsworld

ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു: കോവിഡ് കേസുകളില്‍ ഇന്ത്യയാണ് രണ്ടാമത്

ലോകത്ത് കോവിഡ് വ്യാപനം തുടരുന്നു. വുഹാനില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒരു വര്‍ഷം കഴിയുമ്‌ബോള്‍ ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം പത്ത് കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ കണക്ക് പ്രകാരമാണ് ഇത്. ഇതുവരെ 21,49,818 കോവിഡ് മരണങ്ങളാണ് ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 2,53,62,794 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 4,23,010 പേര്‍ മരണപ്പെട്ടു. കോവിഡ് കേസുകളില്‍ ഇന്ത്യയാണ് രണ്ടാമത്, 1,06,76,838. മൂന്നാം സ്ഥാനത്തുള്ള ബ്രസീലില്‍ 88,71,393 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം മരണനിരക്കില്‍ ബ്രസീലാണ് രണ്ടാമത്. കോവിഡ് മൂലം 217,664 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 12689 കോവിഡ് കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. 13320 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. 137 മരണങ്ങള്‍കൂടി കോവിഡ് മൂലമാണെന്ന് കഴിഞ്ഞ 24 മണിക്കൂറില്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,76,498 പേരാണ് നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത്. 1,03,59,305 പേര്‍ രോഗമുക്തി നേടിയപ്പോള്‍ മരണസംഖ്യ 1,53,724 ആണ്.

സംസ്ഥാനത്ത് ഇന്നലെ 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു