Sunday, May 5, 2024
indiaNewsObituary

ലതാ മങ്കേഷ്‌കറുടെ വിയോഗം മൂലം ഭാരതീയരനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസം; മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ലതാമങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം(ആര്‍എസ്എസ്) സര്‍സംഘചാലക് മോഹന്‍ ഭാഗവത് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ ഗാനകോകിലം ലതാ മങ്കേഷ്‌കറുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്തെ മുഴുവന്‍ ജനങ്ങളും അനുഭവിച്ച വേദന വാക്കുകളില്‍ വിവരിക്കാന്‍ പ്രയാസമാണ്. ഈ ദു:ഖം താങ്ങാനുള്ള കരുത്ത് അവരുടെ കുടുംബത്തിന് ദൈവം നല്‍കട്ടെ. എന്റെയും സംഘടനയുടേയും പേരില്‍ ഞാന്‍ അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു.

കൊറോണ ബാധയെ തുടര്‍ന്നാണ് ആഴ്ചകള്‍ക്ക് മുന്‍പ് ലതാമങ്കേഷ്‌കറെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുന്‍പ് കൊറോണ മുക്തയായിരുന്നുവെങ്കിലും ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇന്നലെ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

ഏഴ് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞു നിന്ന ലതാ മങ്കേഷ്‌കറിനെ

പത്മഭൂഷണ്‍ (1969), ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് (1989), മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് (1998), രാജീവ് ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഭാരതരത്ന (2001) എന്നിവയടക്കം അസംഖ്യം അവാര്‍ഡുകള്‍ എന്നിവ തേടിയെത്തി. 1999 നവംബറില്‍ ലതാമങ്കേഷ്‌ക്കറെ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്തു. പുതിയ ഗായകരുടെ വളര്‍ച്ചയ്ക്കു കളമൊരുക്കാന്‍ 1992 മുതല്‍ ലത ഗാനരംഗത്തുനിന്ന് ഭാഗികമായി പിന്‍വാങ്ങിയിരുന്നു.