Friday, May 10, 2024
keralaNews

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കര്‍ അഞ്ചാം പ്രതി .

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം.ശിവശങ്കറിനെ 7 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തെ കസ്റ്റഡിയാണ് ഇഡി ആവശ്യപ്പെട്ടത്. കേസില്‍ അഞ്ചാം പ്രതിയാണ് ശിവശങ്കര്‍. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നുവെന്ന ശിവശങ്കറിന്റെ വാദം കളവാണെന്നും ഇഡി നിലപാടെടുത്തു. എന്നാല്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുവെന്ന് ശിവശങ്കര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി രണ്ടരമണിക്കൂറില്‍ കൂടുതല്‍ ഇരിക്കാനാകില്ല. ഗുരുതരമായ നടുവേദനയുണ്ട്. വൈദ്യസഹായം വേണം. അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യംചെയ്യലിനിടെ ഫോണ്‍ ചെയ്യാന്‍ പോകുന്നു. ഇത് ഒഴിവാക്കണം. ചികില്‍സ തീരും മുന്‍പ് ഡിസ്ചാര്‍ജ് ചെയ്തതാണെന്നും വിശദീകരണം.