Sunday, May 5, 2024
indiaNewsObituary

ലഡാക്കില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി : ലഡാക്കില്‍ ലേയ്ക്ക് സമീപം വീരമൃത്യുവരിച്ച സൈനികര്‍ക്ക് അനുശോചനം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലഡാക്കിലെ ലേക്ക് സമീപം വാഹനാപകടത്തില്‍ ഇന്ത്യന്‍ സൈനികരെ നഷ്ടപ്പെട്ടതില്‍ അതിയായ ദുഃഖമുണ്ട്. നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള അവരുടെ മാതൃകാപരമായ സേവനം ഒരിക്കലും മറക്കാനാകില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.                                                                                      ലഡാക്കിലെ ലേയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ കരസേനാംഗങ്ങളെ നഷ്ടപ്പെട്ടതില്‍ ദുഃഖം രേഖപ്പെടുത്തുന്നു. നമ്മുടെ രാജ്യത്തിന് വേണ്ടിയുള്ള അവരുടെ മാതൃകാപരമായ സേവനം നമ്മള്‍ ഒരിക്കലും മറക്കില്ല. ദുഃഖിതരായ കുടുംബങ്ങളെയും ഞാന്‍ ഓര്‍ക്കുന്നു. പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെപ്പെട്ടെന്ന് അവര്‍ സുഖം പ്രാപിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.’- രാജ്‌നാഥ് സിംഗ് ട്വീറ്റ് (എക്‌സ്) ചെയ്തു.തെക്കന്‍ ലഡാക്കിലെ നിയോമയിലെ കെറേയില്‍ ശനിയാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടം സംഭവിച്ചത്. 8 ജവാന്‍മാരും ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസറുമാണ് വീരമൃത്യുവരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ക്യാരി ടൗണില്‍ നിന്ന് 7 കിലോമീറ്റര്‍ മുന്നിലുള്ള തടാകത്തിലേക്ക് ട്രക്ക് തെന്നി തടാകത്തിലേക്ക് മറിയുകയായിരുന്നു.