Wednesday, May 15, 2024
keralaNewspolitics

മാസപ്പടി വിവാദം; വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയില്‍

കൊച്ചി: വീണ വിജയന്റെ കമ്പനി ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ ഇഡി പ്രാഥമിക പരിശോധന തുടങ്ങി. കൊച്ചി ഇഡി ഓഫിസില്‍ ലഭിച്ച പരാതികളില്‍ ആണ് പരിശോധന തുടങ്ങിയത്. ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് തീര്‍പ്പ് രേഖയിലുള്ള വ്യക്തികള്‍, സ്ഥാപനം എന്നിവയ്‌ക്കെതിരെയാണ് അന്വേഷണം. കള്ളപ്പണം തടയല്‍ നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുമോ എന്ന് പരിശോധിക്കും. വീണ വിജയനും കമ്പനിയും അന്വേഷണ പരിധിയിലാണ്.