Sunday, May 5, 2024
keralaNewspolitics

‘ലക്ഷദ്വീപില്‍ രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനു കടുത്ത നിയന്ത്രണങ്ങളുമായി അഡ്മിനിസ്‌ട്രേറ്റര്‍ എന്നത് വ്യാജവാര്‍ത്ത’ ശ്രീജിത്ത് പണിക്കര്‍.

 

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:

1. എന്താണ് വസ്തുത
കൊച്ചി, കവരത്തി, അഗത്തി എന്നിവിടങ്ങളിലേക്ക് രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള തീരുമാനം എടുക്കാന്‍ ഒരു നാലംഗ സമിതിയെ നിയമിച്ചു.

2. ആരൊക്കെയാണ് അംഗങ്ങള്‍…….?
നാല് ഡോക്ടര്‍മാര്‍. ചെയര്‍മാന്‍ ലക്ഷദ്വീപിലെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. എം കെ സൗദാബി. അംഗങ്ങള്‍ ഇന്ദിരാഗാന്ധി ആശുപത്രിയിലെ സര്‍ജന്‍ ഡോ. സി ജി മുഹമ്മദ് ജലീല്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നൗഷിദ, ഇന്ദിരാഗാന്ധി ആശുപത്രിയിലെ ബന്ധപ്പെട്ട വകുപ്പിലെ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍.

3. ഇവര്‍ എന്താണ് ചെയ്യുന്നത്?
രോഗിയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ അതാത് ദ്വീപുകളില്‍ നിന്നും മെഡിക്കല്‍ ഓഫീസര്‍ ഇന്‍-ചാര്‍ജ് ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്നു. പ്രസ്തുത രേഖകള്‍ നാലു ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ധ സമിതി പരിശോധിക്കുന്നു. എയര്‍ലിഫ്റ്റ് ചെയ്യേണ്ട കേസുകള്‍ തീരുമാനിച്ച് അത് എങ്ങോട്ട് വേണമെന്ന് തീരുമാനിക്കുന്നു.

4. ആരാണ് ഓര്‍ഡര്‍ ഇറക്കിയത് …….?
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ഡോ. എം കെ സൗദാബി.

5. അഡ്മിനിസ്‌ട്രേറ്റര്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി ഇതിനെ കണക്കാക്കാമോ…..?
ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചേര്‍ന്ന് തീരുമാനം എടുക്കുന്നതിനു പകരം നാല് ഡോക്ടര്‍മാര്‍ ചേര്‍ന്ന വിദഗ്ധ സമിതി തീരുമാനം എടുക്കുന്നതിനെ നിയന്ത്രണം കടുപ്പിക്കലായാണോ കണക്കാക്കേണ്ടത്? ഡോക്ടര്‍മാര്‍ക്കും അവരുടെ തീരുമാനത്തിനും വിലയില്ലേ? അതോ ഡോക്ടര്‍മാരൊക്കെ അഡ്മിനിസ്‌ട്രേറ്റര്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നാണോ? അതൊക്കെ ഡോക്ടര്‍ കമ്യൂണിറ്റിയെ അപമാനിക്കുന്നതിനു തുല്യമായ ആരോപണമാണ്.

6. എയര്‍ലിഫ്റ്റ് ചെയ്യാന്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അന്തിമ അനുമതിയും വേണോ……?
ഉത്തരവിന്റെ അവസാനം പറഞ്ഞിരിക്കുന്നത്, ഇത് പുറത്തിറക്കുന്നത് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതിയോടെയാണ് എന്നാണ്. അല്ലാതെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് ഉപദേഷ്ടാവിന്റെ അനുമതി വേണമെന്നല്ല.

7. എയര്‍ ആംബുലന്‍സ് സൗകര്യം അഡ്മിനിസ്‌ട്രേറ്റര്‍ കുറയ്ക്കുകയാണോ……..?
കൊച്ചിയിലേക്ക് കൂടുതല്‍ എയര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്താനുള്ള താല്പര്യം ക്ഷണിച്ചുകൊണ്ട് ദ്വീപിലെ പോര്‍ട്ട് ഷിപ്പിങ് ഏവിയേഷന്‍ വകുപ്പ് ഡയറക്ടര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്, പത്തു ദിവസം മുന്‍പ

8. അപ്പോള്‍ ഈ ഉത്തരവില്‍ തെറ്റുകള്‍ ഒന്നുമില്ലേ……..?
ഉണ്ട്, ഒരു തെറ്റുണ്ട്. ഈ ഉത്തരവിന് അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അനുമതി ലഭിച്ചത് 2021 ജൂണ്‍ 21ന് ഡയറി നമ്ബര്‍ 1457 വഴി ആണെന്നാണ് പറഞ്ഞിരിക്കുന്നത്. 2021 മെയ് 21ന് എന്നാവണം അവര്‍ ഉദ്ദേശിച്ചത്. അതുകൊണ്ട് ഉത്തരവില്‍ ഒരു തെറ്റുണ്ട് എന്നു പറയാം ടൈപ്പ് ചെയ്തയാളുടെ തെറ്റ്.