Saturday, May 18, 2024
keralaNews

കോവിഡില്‍ വൈദ്യുതി ബില്ലില്‍ പിടിമുറുക്കി സര്‍ക്കാര്‍

കോവിഡില്‍ കുടുങ്ങിയ ജനജീവിതത്തിന് ഇരുട്ടടിയായി പിണറായി സര്‍ക്കാരിന്റെ ഭരണപരിഷ്‌കാരങ്ങള്‍. പ്രതിമാസ വൈദ്യുതി ബില്‍ തുക ആയിരം രൂപ കടന്നാല്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് നിര്‍ബന്ധമാക്കാനും, 8500 കവിഞ്ഞാല്‍ ആദായനികുതി വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാനുമാണ് കെഎസ്ഇബിയുടെ തീരുമാനം. ഓണ്‍ലൈന്‍ പേയ്‌മെന്റ് സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കിയശേഷമാവും നിര്‍ബന്ധമാക്കുക.
കെഎസ്ഇബി ഇത്തരമൊരു തീരുമാനം പ്രാബല്യത്തില്‍ കൊണ്ടുവന്നാല്‍ ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വാര്‍ഷിക കറണ്ട് ബില്‍ അടയ്ക്കുന്നവരുടെ പേരാണ് ഇന്‍കംടാക്‌സിലേക്ക് പോകുക. കഴിഞ്ഞവര്‍ഷം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് തമിഴ്‌നാട് അടക്കം പല സംസ്ഥാനങ്ങളിലും നേരത്തേ നടപ്പാക്കി. അതേസമയം മുന്‍പ് 1500 രൂപയ്ക്ക് മേലുള്ള ബില്ലുകള്‍ ഓണ്‍ലൈനായി അടച്ചാല്‍ മതിയെന്ന തീരുമാനം നടപ്പായിരുന്നില്ല. ഇനി ബില്ലിംഗ് സോഫ്ട് വെയറില്‍ മാറ്റം വരുത്തുന്നതോടെ, കാഷ് കൗണ്ടറുകളില്‍ ആയിരത്തില്‍ കൂടിയ തുകയ്ക്ക് കൗണ്ടര്‍ റസീപ്റ്റ് നല്‍കാനാവാത്ത സ്ഥിതിയാകും. എന്നാല്‍ കൊവിഡും ലോക്ക് ഡൗണുമായതോടെ സംസ്ഥാനത്ത് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നവരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിച്ചു. ഇതോടെ, ക്യാഷ് കൗണ്ടറുകളുടെ എണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.കൗണ്ടറുകളുടെ പ്രവര്‍ത്തനം ഒരു ഷിഫ്റ്റാക്കി. നിലവില്‍ ഉച്ചയ്ക്ക് ശേഷം കൗണ്ടറില്ല. എന്നാല്‍ സംസ്ഥാനത്തെ വൈദ്യുതി ഉപയോക്താക്കളുടെ എണ്ണം 12852840. വൈദ്യുതി ബില്‍ ഓണ്‍ലൈനായി പണമടയ്ക്കുന്നവര്‍ -6811400 വരെയാണ്.