Friday, March 29, 2024
keralaNews

ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.

പുതുക്കാട് തൃശൂര്‍ എറണാകുളം റെയില്‍പാതയില്‍ പുതുക്കാട് സ്റ്റേഷനു സമീപം ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ട്രെയിനുകള്‍ വേഗം കുറച്ച് കടത്തിവിട്ടു തുടങ്ങി. മലബാര്‍ എക്‌സ്പ്രസാണ് ആദ്യം കടന്നുപോയത്.

അപകടത്തെ തുടര്‍ന്ന് ഇന്നത്തെ പാലക്കാട് എറണാകുളം മെമു, എറണാകുളംകണ്ണൂര്‍ ഇന്റര്‍സിറ്റി, തിരുവനന്തപുരംഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്, ഷൊര്‍ണൂര്‍എറണാകുളം മെമു, കോട്ടയംനിലമ്പൂര്‍ എക്‌സ്പ്രസ്, എറണാകുളംതിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, ഗുരുവായൂര്‍ എറണാകുളം എക്‌സ്പ്രസ് എന്നിവ പൂര്‍ണമായും റദ്ദാക്കി.