Thursday, May 16, 2024
indiakeralaNewspolitics

സനാതന ധര്‍മ്മം: അപ്പോള്‍ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആര്‍ക്കും നല്ലതല്ല; കെബി ഗണേഷ് കുമാര്‍

കൊല്ലം: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞത് വിഡ്ഢിത്തമാണെന്ന് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ പറഞ്ഞു. അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ് ഉദയനിധി സ്റ്റാലിന്‍. രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ല. അപ്പോള്‍ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആര്‍ക്കും നല്ലതല്ല.                                                                എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ഉദയനിധിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം കടുക്കുന്നതിനിടയിലാണ് കെബി ഗണേഷ് കുമാറും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.                                    സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനും, കോണ്‍ഗ്രസ് നേതാവും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകനുമായ പ്രിയങ്ക് ഖര്‍ഗെയ്ക്കുമെതിരെ യുപിയില്‍ കേസെടുത്തു. രാംപൂര്‍ പൊലീസാണ് കേസ് എടുത്തത്. ഹര്‍ഷ് ഗുപ്ത, റാം സിംഗ് ലോധി എന്നീ അഭിഭാഷകന്‍ നല്‍കിയ പരാതിയിന്മേല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ചെന്നൈയില്‍ വെച്ച് ഉദയനിധി സ്റ്റാലിന്‍ നടത്തിയ പരാമര്‍ശമാണ് ദേശീയ തലത്തില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.                                               ‘ചില കാര്യങ്ങള്‍ എതിര്‍ക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. ഡെങ്കിപ്പനി, മലേറിയ, കൊവിഡ് എന്നിവയെ എതിര്‍ക്കാനാവില്ല. നിര്‍മാര്‍ജനം ചെയ്യാനേ കഴിയൂ. അങ്ങനെ തന്നെയാണ് സനാതനവും’. അതിനെ എതിര്‍ക്കുന്നതില്‍ ഉപരിയായി നിര്‍മാര്‍ജനം ചെയ്യുകയാണ് വേണ്ടതെന്നായിരുന്നു ഉദയനിധിയുടെ പരാമര്‍ശം.