Sunday, May 5, 2024
keralaNewsObituary

റ്റി പി തൊമ്മി അന്തരിച്ചു

എരുമേലി: എരുമേലിയിലെ പ്രമുഖ സി പി എം നേതാവ്  തിരമാലക്കുന്നേൽ റ്റി പി തൊമ്മി (70) അന്തരിച്ചു. അല്പം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് കാഞ്ഞിരപ്പള്ളി 26 മൈയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോൾത്തേക്കും ഹൃദയാഘാതം മൂലം മരി ക്കുകയായിരുന്നു.എരുമേലി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് എന്ന നിലയിൽ ലോക്കൽ സെക്രട്ടറി ,മറ്റു വിവിധ പോഷക സംഘടനകളുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.ഭാര്യ. വിലാസിനി മക്കൾ : അജിത റ്റി പി,ലേഖ റ്റി പി,അനിൽ റ്റി പി.മരുമക്കൾ. പ്രകാശ് ,സി ബി .സംസ്ക്കാരം പിന്നീട് .എരുമേലിയുടെ വികസന പ്രവർത്തനങ്ങൾ സജീവ സാന്നിധ്യമായി പ്രവർത്തിച്ച അദ്ദേഹം പാർട്ടിയുടെ ഏറ്റവും മുതിർന്ന നേതാവ് കൂടിയായിരുന്നു.എരുമേലി ഗ്രാമ പഞ്ചായത്തിന്റെ ശ്രീനിപുരം വാർഡിലെ മുൻ വാർഡംഗം കൂടിയായിരുന്നു.