Friday, May 3, 2024
indiakeralaNews

കഞ്ചാവ് വലിക്കാന്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു.

ചെന്നൈ: കഞ്ചാവ് വലിക്കാന്‍ പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കോളേജ് വിദ്യാര്‍ഥിനിയെ കാമുകന്‍ ക്രൂരമായി മര്‍ദ്ദിച്ചു. വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട് കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. വിദ്യാര്‍ഥിനിയുടെ താമസ സ്ഥലത്തു നടന്ന പാര്‍ട്ടിക്കിടെയാണ് കാമുകന്റെ ആക്രമണമുണ്ടായത്. വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ പൊലീസ് ഇടപെട്ടു.

അജിന്‍ എന്ന യുവാവുമായി നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി പ്രണയത്തിലായി. എന്നാല്‍ സമീപകാലത്ത് പെണ്‍കുട്ടി കഞ്ചാവ് ഉപയോ?ഗം തുടങ്ങി. ഇതിനെ കാമുകനായ അജിന്‍ എതിര്‍ത്തു. അതേസമയം, ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന പാര്‍ട്ടികളിലായിരുന്നു പെണ്‍കുട്ടിക്ക് താല്‍പര്യം. ഇത്തരം പാര്‍ട്ടികളില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവാണ്. ലഹരിപ്പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ മറ്റു വിദ്യാര്‍ഥിനികളെ എത്തിച്ചിരുന്നത് ഈ പെണ്‍കുട്ടിയാണെന്നാരോപിച്ചാണ് കാമുകന്‍ ആക്രമണമഴിച്ചുവിട്ടത്. പെണ്‍കുട്ടിയുടെ സഹപാഠിയായ വി?ദ്യാര്‍ഥിയാണ് പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തിയത്.

വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടത്താന്‍ തീരുമാനിച്ചത്. ഇത് അജിന്‍ അറിയുകയും എതിര്‍ക്കുകയും ചെയ്‌തെങ്കിലും പെണ്‍കുട്ടി പിന്മാറിയില്ല. ലഹരിപ്പാര്‍ട്ടി നടക്കുന്നതിനിടെ പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ എത്തിയ അജിന്‍ എല്ലാവരെയും ആക്രമിക്കുകയായിരുന്നു. പാര്‍ട്ടിക്കെത്തിയ യുവാക്കളെയും പെണ്‍കുട്ടികളെയും അടിച്ചോടിച്ചു. യുവാവിനെ എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ചതിന് ശേഷം ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തു. കൂടുതല്‍ പെണ്‍കുട്ടികള്‍ സംഘത്തിന്റെ കെണിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. ലഹരിസംഘത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണെന്ന് കുളച്ചല്‍ പൊലീസ് അറിയിച്ചു.