Thursday, May 9, 2024
keralaNews

മഴക്കെടുതിയിൽ വിറങ്ങലിച്ച് എരുമേലി ; 100 ലധികം കടകളിൽ വെള്ളം കയറി.  

എരുമേലി: ഇന്നലെ വെളുപ്പിന് ആരംഭിച്ച്  12 മണിക്കൂർ നീണ്ട നിന്ന കനത്ത മഴയിലും  വെള്ളപ്പൊക്കത്തിലും  വിറങ്ങലിച്ച് എരുമേലിയിൽ  100 ലധികം കടകളിൽ വെള്ളം കയറി . മണിമലയാറ്റിലും , വലിയ തോട്ടിലുമുണ്ടായ വെള്ളപ്പൊക്കമാണ് എരുമേലിയെ ദുരിതത്തിലാക്കിയത് .
എരുമേലി ടൗണിൽ കെ എസ് ആർ റ്റി സി ജംഗ്ഷൻ , സെന്റ് തോമസ് ഹൈസ്കൂൾ ഭാഗം , കരിങ്കല്ലുംമൂഴി എന്നീ പ്രദേശങ്ങളിലെ 100 ലധികം കടകളിലാണ്  വെള്ളം കയറിയത്. വൈകിട്ട് അഞ്ച് മണിയോടെ മഴ കുറഞ്ഞുവെങ്കിലും രാത്രിയോടെ വീണ്ടും മഴ തുടരുയായിരുന്നു. പല ഭാഗത്തും  വൈദ്യുതി വിതരണം നിലച്ചു. കാരിത്തോട്  വെട്ടിതുരുത്തിൽ
സാബുവിന്റെ വീട് വെള്ളത്തിൽ മ മുങ്ങി .കൊരട്ടി മേലേട്ടു പറമ്പിൽ രാമകൃഷ്ണന്റെ വീടും , സമീപത്തുള്ള ആൾത്താമമില്ലാത്ത മറ്റൊരു വീടും
വെള്ളത്തിൽ മുങ്ങി . എരുമേലി ടൗണിൽ പഞ്ചായത്ത് റോഡിലെ കടകളായ പലചരക്ക് കടകൾ , ഹോട്ടലുകൾ , ബേക്കറികൾ, സ്റ്റേഷനറി കടകൾ, എരുമേലി കെ എസ് ആർ റ്റി സി , എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം എന്നിവടങ്ങളിലും വെള്ളം കയറി.
നിരവധി വീടുകളിലും
വെള്ളം കയറി. ലക്ഷങ്ങളുടെ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.