Sunday, May 5, 2024
keralaNews

എരുമേലി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ വെള്ളം കയറി.

എരുമേലി: എരുമേലിയിൽ ഇന്നലെ രാത്രി ആരംഭിച്ച മഴയിൽ. വലിയ തോട്ടിൽ  വെള്ളം കയറിയതിനെ  തുടർന്ന് എരുമേലി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലും  വെള്ളം കയറി. മണിമലയാറ്റിൽ വെള്ളമുയർന്നതിനെ തുടർന്ന് എരുമേലി കൊരട്ടി ദേവസ്വം ബോർഡ് പമ്പ് ഹൗസിന് സമീപം താമസിക്കുന്ന
മേലാട്ട് പറമ്പിൽ രാമകൃഷ്ണന്റെ  വീട്ടിൽ വെള്ളം കയറി.
എരുമേലി കെ എസ് ആർറ്റി സി സ്റ്റാൻന്റിലും വെള്ളം കയറി .
എരുമേലി വലിയ തോട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് എരുമേലി ടൗണിലും, സെന്റ് തോമസ് ഹൈസ്കൂളിന് സമീപവും വെള്ളം കയറി. ഫയർ ഫോഴ്സ് , പോലീസ്  വ്യാപക നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തിൽ  കാഞ്ഞിരപ്പള്ളി താലൂക്കിൽ റവന്യൂ വകുപ്പ് ഒൻപത് ക്യാമ്പുകൾ തുറന്നതായും അധികൃതർ അറിയിച്ചു. എരുമേലിയിൽ നിരവധി കടകളിലും വെള്ളം കയറി സാധനങ്ങൾ നശിച്ചു.