Connect with us

Hi, what are you looking for?

kerala

റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്

കോട്ടയം: റേഷന്‍ വിതരണ വ്യാപാരികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി റേഷന്‍ വ്യാപാരികള്‍ രണ്ട് ദിവസത്തെ രാപകല്‍ സമരത്തിലേക്ക് . നാല് നിബന്ധനകളാണ് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നതെന്നും നേതാക്കള്‍ കോട്ടയം പ്ലസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനം പറഞ്ഞു. 8 ന് രാവിലെ 9 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ആരംഭിക്കുന്ന രാപകല്‍ സമരം 9 ന് വൈകിട്ട് 7 ന് സമാപിക്കും.

കഴിഞ്ഞ ആറ് വര്‍ഷമായി ആവശ്യപ്പെടുന്ന റേഷന്‍ വേതന പരിഷ്‌ക്കരണം അടിയന്തിരമായി നടപ്പാക്കുകയാണ് പ്രധാന ആവശ്യം.  2018 ജൂലൈ 31 ന് അന്നത്തെ പിണറായി സര്‍ക്കാര്‍ പുതിയ പദ്ധതിയായി കമ്മീഷനില്‍ നിന്ന് വേതനത്തിലേക്ക് മാറുന്നതിനെ എതിര്‍ത്തുവെങ്കിലും – തത്ക്കാലം സഹകരിക്കുകയും പിന്നീട് മാറ്റം വരുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്  ഒപ്പിട്ട് നല്‍കിയത്.

എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രണ്ട് ദിവസത്തെ രാപകല്‍ സമരമെന്നും നേതാക്കള്‍ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന പത്രസമ്മേളനം ജനറല്‍ കണ്‍വീനര്‍ അഡ്വ. ജോണി നെല്ലൂര്‍, അഡ്വ. ജി.കൃഷ്ണപ്രസാദ്, കാടാംമ്പുഴ മൂസ, റ്റി മുഹമ്മദലി, കെ ബി ബിജു, ജി ശശിധരന്‍ , സി മോഹനന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...