Tuesday, April 30, 2024
keralaNews

റിയാസിന് വേണ്ടി കരയിലൂടെ ഒരു കിമീ പിന്നാലെ ഓടി നാട്ടുകാര്‍ ; ഒടുവില്‍ മണ്ണില്‍ ആഴ്ന്നു.

കൂട്ടിക്കല്‍ പുല്ലകയാറ്റില്‍ ഒഴുക്കില്‍ പെട്ട കുന്നുംപുറത്ത് റിയാസ് ഒഴുകിനടക്കുന്നത് കണ്ട് ഒരു കിലോമീറ്ററോളം നാട്ടുകാര്‍ പിന്നാലെ ഓടിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് ടൗണിനു സമീപം പുല്ലകയാറില്‍ റിയാസ് ഒഴുക്കില്‍പ്പെട്ടത്.  ചൊവ്വാഴ്ച രാവിലെ റിയാസിന്റെ  (47)മൃതദേഹം കിട്ടിയത്.ചപ്പാത്തിനു ഒരു കിലോമീറ്റര്‍ താഴെ മണ്ണില്‍ ആഴ്ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൂട്ടിക്കല്‍ ടൗണിലെ ചുമട്ടുതൊഴിലാളിയാണ് റിയാസ്. ഇദ്ദേഹം 

കരകവിഞ്ഞൊഴുകുന്ന ആറ്റില്‍ പലയിടങ്ങളിലും റിയാസ് പൊങ്ങിത്താഴുന്നതു കണ്ടു. ഒടുവില്‍ ചപ്പാത്ത് പാലത്തിനു താഴെ റോഡില്‍നിന്ന് അഞ്ചടി അകലെ മാത്രമായി റിയാസ് പൊങ്ങിവരുന്നതു കണ്ടെങ്കിലും രക്ഷിക്കാനായില്ല. ആ സമയത്തും ജീവനുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് പുല്ലകയാറ്റിലും മണിമലയാറിന്റെ വിവിധ പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്നുരാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.