Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്.

സംസ്ഥാനത്ത് ഇന്ന് കൊറോണ വൈറസ് സ്ഥിരീകരിച്ചത് 4644 പേര്‍ക്ക്. 3781 പേര്‍ക്ക് സമ്പര്‍ക്കംമൂലം രോഗ ബാധിതരായി. 498 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 18 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.86 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 37,488 പേര്‍ ചികിത്സയിലാണ്. രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ ഇന്നും തിരുവനന്തപുരത്ത് തന്നെ. 824 പേര്‍ക്കാണ് ഇന്ന് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 2862 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടി. 47482 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്.