Tuesday, May 21, 2024
indiaNews

അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുതര പരിക്ക്.

ഹൈദരാബാദ് : അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുതര പരിക്ക്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൈദരാബാദിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയില്‍ കളിക്കുകയായിരുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു.കുളിമുറിയില്‍ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ചാണ് ഇയാള്‍ കുട്ടിയെ തുടര്‍ച്ചയായി അടിച്ചത്. തടയാന്‍ ചെന്ന തന്നെ തള്ളിയിട്ടു. പിന്നീട് കുഞ്ഞിനെ കുളിമുറിയില്‍ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കുട്ടിയുടെ അമ്മ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അല്‍പ്പ നേരത്തിന് ശേഷം അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. ഇവര്‍ക്ക് നാല് പെണ്‍ മക്കളാണ്. അവര്‍ ഇപ്പോള്‍ എട്ട മാസം ഗര്‍ഭിണിയുമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഇയാള പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളെയും ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.