Tuesday, May 21, 2024
EntertainmentindiaNews

ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കി

ചലച്ചിത്ര ലോകത്ത് നീതിയില്ല,

ഇന്ത്യന്‍ സിനിമ സെന്‍സറിംഗുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, നടപടികളും ചോദ്യം ചെയ്യുവാനായി ചലച്ചിത്രകാരമാര്‍ക്ക് സമീപിക്കാവുന്ന അപ്പലേറ്റ് ട്രൈബ്യൂണലായ ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഓര്‍ഡിനന്‍സിലൂടെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്.1983ലാണ് അപ്പലേറ്റ് ട്രൈബ്യൂണല്‍ സ്ഥാപിതമായത്.

ഇനി ഇത്തരം സെന്‍സറിംഗ് പരാതികള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യേണ്ടതായി വരും.1952ലെ സിനിമാറ്റോ ഗ്രാഫ് ആക്ട് 5 ഡി വകുപ്പ് പ്രകാരം നിലവില്‍ വന്ന അതോറിറ്റിയാണ് ഇത്. സി.ബി.എഫ്.സി പ്രദര്‍ശന അനുമതി നിഷേധിച്ച പല ചിത്രങ്ങളുടെയും റിലീസ് സാധ്യമായത് അപ്പലേറ്റ് ട്രൈബ്യൂണല്‍ ഇടപെടല്‍ കൊണ്ടായിരുന്നു.

 

 

ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ, ഉഡ്താ പഞ്ചാബ് തുടങ്ങിയ വിവാദകഥാപശ്ചാത്തലമുള്ള ചിത്രങ്ങള്‍ക്ക് സി.ബി.എഫ്.സി പ്രദര്‍ശന അനുമതി നിഷേധിച്ചപ്പോള്‍ ട്രൈബ്യൂണല്‍ ഇടപെടലിലാണ് ചിത്രങ്ങള്‍ തീയേറ്റര്‍ കണ്ടത്. ട്രൈബ്യൂണല്‍ നിര്‍ത്തലാക്കിയതോടെ സ്വതന്ത്ര ചലച്ചിത്ര ആവിഷ്‌ക്കാരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കയാണന്ന വിമര്‍ശനം രാജ്യത്തെ വിവിധ ചലച്ചിത്ര, സാംസ്‌ക്കാരിക, മാധ്യമ ലോകത്ത് നിന്നും ഉയര്‍ന്നിരിക്കുകയാണ്.