Friday, April 26, 2024
keralaNews

തിരുവല്ലയില്‍ എല്‍ഡിഎഫിന് ജയം.

തിരുവല്ലയില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.39 അംഗ കൗണ്‍സിലില്‍ പതിനാറ് അംഗങ്ങള്‍ വീതം യുഡിഎഫിനെയും എല്‍ഡിഎഫിനെയും പിന്തുണച്ചു. നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫിന് ഭരണം നഷ്ടമായി. ഇതോടെ പത്തനംതിട്ട ജില്ലയിലെ നാല് നഗരസഭകളില്‍ മൂന്നും എല്‍ഡിഎഫ് പിടിച്ചെടുത്തു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ശാന്തമ്മ വര്‍ഗീസ് എല്‍ഡിഎഫിനോട് ചേര്‍ന്ന് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടു.ബിജെപിയെ പിന്തുണച്ചിരുന്ന സ്വതന്ത്രന്‍ രാഹുല്‍ രാജു യുഡിഎഫിന് വോട്ട് ചെയ്തു. ബിജെപിയുടെ ആറ് അംഗങ്ങളും എസ്ടിപിഐയുടെ ഒരംഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഡിഎഫ് ധാരണ പ്രകാരം രാജി വച്ച ബിന്ദു ജയകുമാറിന്റെയും ഫിലിപ് ജോര്‍ജിന്റെയും ഒഴിവിലേക്കായിരുന്നു തിരഞ്ഞെടുപ്പ്.