Monday, April 29, 2024
keralaNews

ശബരിമല തീര്‍ത്ഥാടനം ;പോലീസിന്റെ വെര്‍ശ്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം പൂര്‍ത്തിയായി.

 

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട ദര്‍ശനം നടത്തുന്നതിനായി പോലീസ് ഒരുക്കിയ വെര്‍ശ്വല്‍ ക്യൂ ബുക്കിംഗ് സംവിധാനം പൂര്‍ത്തിയായി.ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പോലീസിന്റെ ബുക്കിംഗ് സംവിധാനം പൂര്‍ത്തിയായിരിക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്.ഇതിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമപ്പെടുത്തുന്നതിനായി പ്രതിദിനം 1000 തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയത്.ഈ കണക്കു പ്രകാരമുള്ള ബുക്കിംഗാണ് ഇന്ന്
പോലീസിനു സൈറ്റില്‍ പൂര്‍ത്തിയായിരിക്കുന്നത്.നവംബര്‍ 17 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനം ജനുവരി 19 വരെയാണ് തീര്‍ത്ഥാടക ദര്‍ശനം അനുവദിച്ചിട്ടുള്ളത്.ഈ കാലയളവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരെ ദിവസങ്ങളില്‍ ആയിരം പേര്‍ക്കും,ശനി -ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും,മകരവിളക്ക് സമയത്ത് 5000 പേര്‍ക്കുമാണ് ദര്‍ശനത്തിന് പോലീസ് അനുമതി നല്‍കിയിരിക്കുന്നത്.ഇത് അനുസരിച്ചുള്ള ബുക്കിംഗ് ആണ് നടന്നു വന്നത്.എന്നാല്‍ ഇന്ന് വൈകുന്നേരം മുതല്‍ നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ദര്‍ശന ദിവസങ്ങളില്‍ ബുക്കിംഗ് പൂര്‍ത്തിയായതാണ് പോലീസ് സൈറ്റില്‍ കാണിക്കുന്നത്.എന്നാല്‍ കഴിഞ്ഞ തുലാമാസ പൂജകള്‍ക്കായി ബുക്ക് ചെയ്ത 250 പേരില്‍ നൂറില്‍ താഴെ ആളുകള്‍ മാത്രമാണ് ദര്‍ശനത്തിനെത്തിയത്.