Sunday, April 28, 2024
NewsObituaryworld

റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രെയ്നിയന്‍ സിനിമാ താരം കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രെയ്നില്‍ സിനിമ താരം കൊല്ലപ്പെട്ടു. 67 വയസ്സായിരുന്നു. സിനിമ താരം ഒക്സാന ഷ്വാര്‍ട്സ് കൊല്ലപ്പെട്ടുവെന്ന് യുക്രെയ്ന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരം ഏറെ കാലം പ്രവര്‍ത്തിച്ചിരുന്ന യംഗ് തീയേറ്റര്‍ കമ്മ്യൂണിറ്റിയും മരണ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്നിലെ പരമോന്നത ബഹുമതി നേടിയ താരമാണ് ഒക്സാന.

കീവിലെ റെസിഡന്‍ഷ്യന്‍ കെട്ടിടത്തിന് നേരെയുള്ള ഷെല്ലാക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെടുന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. പ്രിയതാരത്തിന്റെ വിയോഗത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ച് നിരവധി പേരാണ് എത്തുന്നത്. അതേസമയം യുക്രെയ്ന്‍ സര്‍ക്കാര്‍ മരണവിവരം സ്ഥിരീകരിച്ചിട്ടില്ല.          യുക്രെയ്ന്റെ വിവിധ ഇടങ്ങളില്‍ റഷ്യയുടെ ഷെല്ലാക്രമണം തുടരുകയാണ്. വെടിനിര്‍ത്തലുമായി മുന്നോട്ട് പോകില്ലെന്ന് പ്രഖ്യാപിച്ച് യുക്രെയ്നില്‍ റഷ്യന്‍സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ഖാര്‍കീവ് നഗരത്തിന് അടുത്തുള്ള മെരെഫെ പട്ടണത്തിലെ സ്‌കൂളുകളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും റഷ്യ നടത്തിയ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്.