Monday, May 13, 2024
indiakeralaNews

ചുഴലിക്കാറ്റ് 21ന് ആന്‍ഡമാനില്‍…

ന്യൂഡല്‍ഹി :ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച രൂപംകൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി 21ന് ആന്‍ഡമാന്‍ കടലിലെത്തും. തുടര്‍ന്ന് വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് 23ന് 70 90 കിലോമീറ്റര്‍ വേഗത്തില്‍ ബംഗ്ലദേശ്, മ്യാന്‍മര്‍ തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയാണ് ചുഴലിക്കാറ്റിന് ‘അസാനി’ എന്ന പേര് നിര്‍ദേശിച്ചിട്ടുള്ളത്.