Monday, May 13, 2024
keralaNews

ശബരിമല തീര്‍ത്ഥാടര്‍ സഞ്ചരിച്ച വാഹനം കത്തി നശിച്ചു.

ശബരിമല പാതയില്‍ ളാഹ പൂങ്കാവന പീഠത്തിന് സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച ട്രാവലര്‍ പൂര്‍ണമായി കത്തി നശിച്ചു.തീര്‍ത്ഥാടകര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് ഉച്ചയോടെ 11.15 നായിരുന്നു അപകടം. അന്യസംസ്ഥാനത്ത് നിന്നും വന്ന തീര്‍ത്ഥാടകര്‍ ചെങ്ങന്നൂരില്‍ നിന്നും ടെമ്പൊ ട്രാവല്‍സ് ടാക്‌സി വിളിച്ച് വരുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു.ദര്‍ശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം.