Sunday, May 5, 2024
keralaNews

രോഗിയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദ്ദിക്കുന്ന അച്ഛനെ കൗമാരക്കാരന്‍ കുത്തിക്കൊന്നു.

രോഗിയായ അമ്മയെ മദ്യപിച്ചെത്തി സ്ഥിരമായി മര്‍ദ്ദിക്കുന്ന അച്ഛനെ കൗമാരക്കാരന്‍ കുത്തിക്കൊന്നു. തമിഴ്‌നാട് തിരുപ്പൂരിലാണ് സംഭവം. ഭാരതിദാസന്‍ നഗര്‍ സ്വദേശി ശ്രീറാമാണ് കൊല്ലപ്പെട്ടത്. പത്താംക്ലാസ് വിദ്യാര്‍ഥിയായ മകനാണ് ശ്രീറാമിനെ കുത്തിക്കൊന്നത്.സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിക്കുന്നത് കുട്ടിയെ ആകെ അസ്വസ്ഥനാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയും പതിവ് പോലെ ഇയാള്‍ ശ്രീരേഖയെ മര്‍ദ്ദിച്ചു. മകന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്തു. തുടര്‍ന്ന് ദേഷ്യം നിയന്ത്രിക്കാനാവാതെ മകന്‍ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. കുട്ടിയെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി.