Sunday, May 12, 2024
indiaNewspoliticsworld

അഫ്ഗാനിലെ ഇന്ത്യക്കാരുടെ മടക്കം; ഉന്നതതല സമിതി രൂപീകരിച്ചു

അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ജന്മനാട്ടില്‍ തിരികെ എത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി പ്രത്യേക ഉന്നതതല സമിതി രൂപീകരിച്ചു.

വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പുറമെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനേയും വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറിനേയും ഉള്‍പ്പെടുത്തിയാണ് ഉന്നതതല സമിതി രൂപീകരിച്ചത്.

ഇന്ത്യന്‍ പൗരന്മാരുടെ മടങ്ങി വരവ്, അഫ്ഗാന്‍ പൗരന്മാരുടെ രക്ഷാദൗത്യം എന്നിവയുടെ മേല്‍നോട്ടം സമിതി വഹിക്കും. അമേരിക്കയുടെ പിന്‍വാങ്ങലിലൂടെ

അഫ്ഗാനില്‍ താലിബാന്‍ ഭീകരരുടെ ആക്രമണം ശക്തമായതോടെയാണ് അജിത് ഡോവലിന്റെ സഹായം കൂടി വിദേശകാര്യമന്ത്രാലയം തേടിയത്. നിലവില്‍ നിരവധി ഇന്ത്യന്‍ പൗരന്മാര്‍ അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ തിരിച്ചറിയാനുള്ള ശ്രമം സമിതി തുടങ്ങിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നേരത്തെ അമേരിക്കയുമായി ചേര്‍ന്നാണ് വിദേശകാര്യമന്ത്രാലയം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്. എന്നാല്‍ കാബൂള്‍ വിമാനത്താവളത്തിന്റെ കൂടി നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതോടെ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വിമാനം അയക്കുന്നതടക്കമുള്ള കാര്യങ്ങള്‍ പുതിയ സമിതി പരിശോധിക്കും. അതേസമയം അഫ്ഗാനില്‍ 150ഓളം സിഖ്, ഹിന്ദു മതസ്ഥര്‍ കൂടി ഇന്ത്യയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് വിവരം.