Friday, April 26, 2024
keralaNews

പെണ്ണുടൽ രാഷ്ടീയം പറഞ്ഞ്  കോട്ടയം ആൻസ് ഗേൾസ് ഹൈസ്കൂൾ 

കാഞ്ഞിരപ്പള്ളിയില്‍ നടക്കുന്ന 33 മത് കോട്ടയം ജില്ല റവന്യൂ ജില്ലാ കലോത്സവത്തിൽ  സമകാലിക സ്ത്രീ അവസ്ഥകൾ വരച്ചു കാട്ടുന്ന  പെണ്ണുടൽ രാഷ്ടീയം പറഞ്ഞാണ്  കോട്ടയം സെന്റ്  ആൻസ് ഗേൾസ് ഹൈ സെക്കന്ററി സ്കൂൾ ഈ വിഭാഗത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയത്. പൂർവ്വ വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ഇടം എന്ന നാടക സംഘമാണ്  കുട്ടികളെ നാടകം പഠിപ്പിച്ചത്. ഈ വിഭാഗത്തിലും ഈ നാടകത്തിൽ  പ്രധാന കഥാപാത്രമായി അഭിനയിച്ച ഗൗരി സീബുവിനെ മികച്ച അഭിനേത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. കഴിഞ്ഞ സബ് ജില്ല മത്സരത്തിലും  മികച്ച അഭിനേതാവായി എയ്ഞ്ചൽ ബന്നിയെ തിരഞ്ഞെടുത്തിരുന്നു.