Friday, May 3, 2024
keralaNewspolitics

രാഹുൽ ഗാന്ധിയുടെ സന്ദർശനം;എരുമേലിയിൽ സുരക്ഷയിൽ വിജയം കൈവരിച്ച്  പോലീസ്  സേന.

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പൂഞ്ഞാർ  നിയോജകമണ്ഡലം സ്ഥാനാർഥി റ്റോമി കല്ലാനിയുടെ പ്രചരണാർത്ഥം  എത്തിയ രാഹുൽ ഗാന്ധിക്ക്  ഒരുക്കിയ സുരക്ഷയിൽ വിജയം കൈവരിച്ച പോലീസ്.എരുമേലി പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആരംഭിച്ച റോഡ് ഷോകൾ മുതൽ  എരുമേലി വലിയ അമ്പലം, പേട്ട  കൊച്ചമ്പലം , വാവര് പള്ളി ദർശനവും,റോഡ് ഷോയിൽ വാഹനത്തിൽ നിന്നുള്ള  രാഹുൽഗാന്ധിയുടെ അരമണിക്കൂർ പ്രസംഗ സമയത്തും എരുമേലിയിൽ ഉടനീളം പോലീസ് മുൻകൂട്ടി നിശ്ചയിച്ച സുരക്ഷാക്രമീകരണങ്ങൾ വൻ വിജയമാണ് കൈവരിച്ചത് . വാഹനങ്ങൾ വഴിതിരിച്ചുവിട്ടതും ,  ഗതാഗതം  പൂർണമായി നിരോധിച്ചതുമെല്ലാം പൂർണ്ണമായും വിജയിച്ചു. എരുമേലി ടൗണിലെ  ഇൽ –  ടാക്സി സ്റ്റാൻഡുകളിൽ  വാഹനങ്ങൾ നീക്കി ഇടുന്നതിൽ ഡ്രൈവർമാർ പോലീസിനെ ഏറെ സഹായിച്ചുവെന്നും എരുമേലി  എ , ഫിറോസ് പറഞ്ഞു. ഒരു പാർട്ടിയുടെ സമുന്നത നേതാവിനെ സ്വീകരിക്കുന്നതിനായി പാർട്ടിപ്രവർത്തകരുടേയും,നാട്ടുകാരുടേയും സഹകരണം  ഉറപ്പായതാണ് സുരക്ഷാക്രമീകരണം വിജയിക്കാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
റോഡ്  ഷോയ്ക്ക് അവസാനം വാഹനത്തിൽ കയറി കൂവപ്പള്ളി അമൽജ്യോതി മൈതാനത്ത് എത്തി ഹെലികോപ്റ്ററിൽ കയറ്റി ഇടുക്കി ജില്ലയിലേക്ക് വിടുന്നത്  വരെയുള്ള സുരക്ഷയുടെ വിജയം പോലീസിന്  അഭിമാനമായി തീർന്നിരിക്കുകയാണ് .
എരുമേലിയിലെ റോഡ് ഷോ കണക്കിലെടുത്ത് പോലീസ് തയ്യാറാക്കിയ സുരക്ഷാക്രമീകരണങ്ങൾക്ക് ജില്ലാ പോലീസ് മേധാവി ശിൽപ . ഡി ഐപിഎസ് ,  കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ,  എൻ.സി മോഹനൻ , എരുമേലി എസ് എച്ച് ഒ. എ.ഫിറോസ് , നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അനിൽകുമാർ , വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ് ,ഡി സി ആർ ബി .ഡി വൈ എസ് പി അനിൽകുമാർ , എരുമേലി എസ് ഐ അജി ജേക്കബ് മറ്റ് നിരവധി പൊലീസ് ഉദ്യോഗസ്ഥർ , സി പി ഒമാർ , മറ്റ്  സിആർപിഎഫിന്റെ  കേന്ദ്രസേന,
സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ ,വനിതാ പോലീസ് ഉദ്യോഗസ്ഥർ എല്ലാവരുടെയും ഒരുമയോടെയുള്ള പ്രവർത്തനമാണ്  സുരക്ഷ  വിജയത്തിന് വഴിതെളിച്ചത് . പോലീസിന്റെ  സുരക്ഷാ സംവിധാനത്തെ ഏറെ സഹായിച്ച നാട്ടിലെ എല്ലാവർക്കും  കൃതജ്ഞത രേഖപ്പെടുത്തുന്നതായും എരുമേലി എസ് എച്ച് ഒ .എ ഫിറോസ് പറഞ്ഞു.