Thursday, May 16, 2024
keralaNews

രാഹുൽ ഗാന്ധിയുടെ എരുമേലി സന്ദർശനം ആവേശമായി കോൺഗ്രസിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗതയേറി…

നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി എരുമേലിയിലെ  രാഹുൽ ഗാന്ധിയുടെ സന്ദർശനം കോൺഗ്രസിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്  വേഗതയേറി വേഗതയേറി. പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് അടക്കം കം വിവിധ കേന്ദ്രങ്ങളിൽ നിന്നും ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ്  എരുമേലിയിൽ എത്തിയത് .കോൺഗ്രസിന്റെ  സമുന്ന  നേതാവ് രാഹുൽഗാന്ധി ആവേശമായി അണികളിൽ തരംഗമായി മാറിയതോടെ ചെറിയ ഉറക്കത്തിൽ നിന്നും കോൺഗ്രസ് ഞെട്ടി ഉണർന്നിരിക്കുകയാണ് . മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും നേതാക്കന്മാരിൽ ചിലർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക്  സജീവമായിരുന്നില്ല. ഇന്നത്തെ രാഹുൽഗാന്ധിയുടെ വരവോടുകൂടി എല്ലാ തടസ്സങ്ങളും നീങ്ങി
റ്റോമി കല്ലാനിയുടെ വിജയത്തിനായി തെരഞ്ഞെടുപ്പിന്റെ  യുദ്ധക്കളത്തിൽ കോൺഗ്രസ് സജീവമാവുകയാണ്.
മറ്റ് മുന്നണികളുടെ മുന്നിൽ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ പൂഞ്ഞാറിലെ സാരഥിയാക്കി  ടോമി കല്ലാനിയെ പിടിച്ചുയർത്താൻ  രാഹുൽ ഗാന്ധിയുടെ സന്ദർശനം വഴിയൊരുക്കി.ആവേശത്തിന്റെ  കൊടുമുടിയിൽ നിന്നും പൂഞ്ഞാറിന്റെ കരുത്തായി  വർഷങ്ങൾക്ക് ശേഷം
കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്  മണ്ഡലം തിരിച്ചു പിടിക്കാൻ രാഹുൽഗാന്ധിയുടെ സന്ദർശനം ഏറെ പ്രയോജനപ്പെടുമെന്നും സ്ഥാനാർഥി   റ്റോമി കല്ലാനി കേരള ബ്രേക്കിംഗ് ന്യൂസിനോട്  പറഞ്ഞു.