Wednesday, May 8, 2024
keralaNews

എരുമേലിയിൽ അയ്യപ്പനേയും വാവരേയും വണങ്ങി രാഹുൽ ഗാന്ധി 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥി  റ്റോമി  കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എരുമേലിയിൽ എത്തിയ വയനാട് എംപിയും ,   കോൺഗ്രസിന്റെ  മുൻ  അധ്യക്ഷനുമായ രാഹുൽഗാന്ധി എരുമേലിയിൽ അയ്യപ്പ സ്വാമിയും – വാവര്  സ്വാമിയും വണങ്ങി അനുഗ്രഹം വാങ്ങി ശേഷമാണ് റോഡ് ഷോയിൽ പ്രസംഗം  തുടങ്ങിയത് .

എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ദർശനം നടത്തുന്നു
ആയിരക്കണക്കിന്  കണക്കിന് പ്രവർത്തകർ ഹർഷാരവത്തോടെ കീ ജയ് വിളിച്ച്  തങ്ങളുടെ  പ്രിയ നേതാവിനെ എതിരേറ്റപ്പോൾ എല്ലാവരെയും തന്റെ  കൈകളുയർത്തി അഭിവാദ്യമർപ്പിച്ച രാഹുൽഗാന്ധി എരുമേലിയുടെ മതസൗഹാർദ്ദമായ  സന്ദേശത്തെ വണങ്ങിയാണ് തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് . തൻ്റെ  സ്വതസിദ്ധമായ ശൈലിയിൽ പ്രസംഗം  ആരംഭിച്ച രാഹുൽഗാന്ധി മതസൗഹാർദ്ദത്തിന്റെ  മഹത്തായ പാരമ്പര്യത്തെയും സംസ്കാരത്തെയും ഊന്നി പറഞ്ഞതും  ശ്രദ്ധേയമായിരുന്നു .

വാവര്‍ പള്ളിയില്‍ നിന്ന് രാഹുല്‍ ഗാന്ധി ഇറങ്ങി വന്നപ്പോള്‍